വാഷിങ്ടണ്‍: നവംബറില്‍ പാരിസിലുണ്ടായ ആക്രമണ പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഐ.എസ് തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന് യു.എസ്. വ്യോമാക്രമണത്തില്‍ ഷരഫ് അല്‍ മൗദാന്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ അറിയിച്ചു.
യു.എസിനെയും അതിന്റെ സഖ്യരാജ്യങ്ങളെയും ആക്രമിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഐ.എസ് നേതാക്കളെ വേട്ടയാടി കൊല്ലുമെന്നും പെന്റഗണ്‍ വക്താവ് അറിയിച്ചു. ഡിസംബര്‍ 24നാണ് ഫ്രഞ്ച് പൗരനായ മൗദാന്‍ കൊല്ലപ്പെട്ടത്. പാരിസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന അബ്ദുല്‍ ഹാമിദ് അബൗദുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും യു.എസ് വ്യക്തമാക്കി. മൗദാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു.
അതേസമയം, പാരിസ് ആക്രമണത്തിന്റെ മുമ്പോ ശേഷമോ മൗദാന്‍ ഏവിടേക്കെങ്കിലും യാത്ര ചെയ്തതായി സ്ഥിരീകരണമില്ല. നവംബര്‍ 13ന് പാരിസ് നഗരത്തിലുണ്ടായ ആക്രമണ പരമ്പരയില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. നൂറുക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു.
Discussion about this post