ടെൽ അവീവ് : ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇലോൺ മസ്ക് ഇസ്രായേൽ സന്ദർശിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മസ്ക് കൂടിക്കാഴ്ച നടത്തി. ഹമ്മാസിനെ വേരോടെ നശിപ്പിക്കുക എന്നതല്ലാതെ ഇവിടെ മറ്റൊരു വഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിനെ സഹായിക്കാൻ താല്പര്യം ഉണ്ടെന്ന് മസ്ക് നെതന്യാഹുവിനെ അറിയിച്ചു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ശേഷം ഗാസ പുനർനിർമ്മിക്കാൻ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 7ന് ഹമാസ് ഭീകരാക്രമണം നടത്തിയ ഇസ്രായേലിന്റെ അതിർത്തി പ്രദേശങ്ങൾ മസ്ക് സന്ദർശിച്ചു.
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ-യുഎസ് പൗരത്വമുള്ള 4 വയസ്സുകാരി അബിഗെയ്ൽ ഈഡന്റെ കുടുംബമടക്കം ഏതാനും ഇരകളുടെ കുടുംബത്തെ മസ്ക് സന്ദർശിച്ചു. ഇസ്രായേലിന്റെ മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇലോൺ മസ്‌ക് പങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, രാജ്യത്തിന്റെ മുൻ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് എന്നിവരുമായും മസ്‌ക് കൂടിക്കാഴ്ച നടത്തി.
Discussion about this post