ചെന്നൈ:കരൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ കഴുത്തുമുറിച്ച സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനെയാണ് സഹപാഠി ആക്രമിച്ചത്. സൗഹൃദം വേണ്ടെന്ന് വച്ചതിന്റെ പേരിലാണ് കോളേജ് ബസിനുള്ളില്‍ വിദ്യാര്‍ത്ഥി സഹപാഠിയുടെ കഴുത്ത് മുറിച്ചത്. നിതീഷിനെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ അണ്ണാമലൈ നിതീഷിന്റെ അടുത്തുവന്നിരിക്കുകയും കയ്യിലുണ്ടായ കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. സംഭവം കണ്ട ഡ്രൈവര്‍ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നിതീഷും അണ്ണാമലൈയും കോളേജ് ബസില്‍ അടുത്തടുത്ത സീറ്റിലിരുന്നാണ് കോളേജിലേക്ക് പോവുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങളായി നിതീഷ് അടുത്തിരിക്കാനോ സംസാരിക്കാനോ പോവാറില്ല. ഈ വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
്
Discussion about this post