മോസില്ല ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). അടുത്ത കാലത്തായി വിവിധങ്ങളായ സുരക്ഷാ മുന്നറിയിപ്പുകള്‍ സിഇആര്‍ടി-ഇന്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിശദമാക്കിയിട്ടുള്ളത്.
ഉപഭോക്താവിന്റെ ഉപകരണത്തില്‍ കടന്നുകയറുന്നത് എളുപ്പമാക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങള്‍ ഫയര്‍ഫോക്സിലുണ്ടെന്ന് സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പില്‍ പറയുന്നു.
ഫയര്‍ഫോക്സിന്റെ താഴെ പറയുന്ന പതിപ്പുകളിലാണ് സുരക്ഷാ പ്രശ്നമുള്ളത്.
115.50.0 ന് മുമ്പുള്ള ഫയര്‍ഫോക്സ് ഇഎസ്ആര്‍ വേര്‍ഷനുകള്‍
120 ന് മുമ്പുള്ള ഫയര്‍ഫോക്സ് ഐഒഎസ് വേര്‍ഷനുകള്‍
115.5 ന് മുമ്പുള്ള മോസില്ല തണ്ടര്‍ബേര്‍ഡ് വേര്‍ഷന്‍……
മുന്നറിയിപ്പിനൊപ്പം സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കാനുള്ള മാര്‍ഗവും ഇതില്‍ സിഇആര്‍ടി-ഇന്‍ മുന്നോട്ട് വെക്കുന്നു.
പ്രധാനമായി, ഫയര്‍ഫോക്സ് അപ്ഡേറ്റ് ചെയ്യുക. ഫയര്‍ഫോക്സ് ആപ്പില്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മെസേജുകള്‍ ഇമെയിലുകള്‍ എന്നിവ വഴി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത് തുടങ്ങിയവയാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
പ്രശ്നങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞയാഴ്ച സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കൂടാതെ ക്രോമിന്റെ ആന്‍ഡ്രോയിഡ് ആപ്പ്, ആഡോബിയുടെ ആപ്പുകള്‍ എന്നിവയിലെ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞയാഴ്ച സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post