കൊളംബോ : ശ്രീലങ്കയിലെ കായിക മന്ത്രിസ്ഥാനത്തുനിന്നും റോഷൻ രണസിംഗയെ പുറത്താക്കി. പ്രസിഡന്റ് റനിൽ വിക്രമസിംഗെ ആണ് കായിക മന്ത്രിയെ പുറത്താക്കിയത്.
കായിക, യുവജനകാര്യ, ജലസേചന വകുപ്പ് മന്ത്രി ആയിരുന്നു റോഷൻ രണസിംഗ. അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
നേരത്തെ ടൂറിസം മന്ത്രിയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഹരിൻ ഫെർണാണ്ടോയെ ശ്രീലങ്കയിലെ പുതിയ കായിക യുവജനകാര്യ മന്ത്രിയായി നിയമിച്ചു. നിലവിൽ വന്യജീവി, വനവിഭവ സംരക്ഷണ മന്ത്രിയായ പവിത്ര വണ്ണിയാറച്ചിയെ ജലസേചന മന്ത്രിയായും നിയമിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രസിഡന്റ് റനിൽ വിക്രമസിംഗെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ആണ് റോഷൻ രണസിംഗയെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റിലെ പ്രശ്നങ്ങളും പ്രതിസന്ധിയും ആണ് പ്രസിഡണ്ടും കായിക മന്ത്രിയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമായത്. തുടർന്ന് 2019 മുതൽ 2020 വരെയുള്ള കാലയളവിൽ കായിക മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഹരിൻ ഫെർണാണ്ടോയെ പ്രസിഡന്റ് ചുമതല ഏൽപ്പിക്കുകയായിരുന്നു.
Discussion about this post