ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തകർന്ന സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ പുറത്തേക്കെത്തിയത് നിറഞ്ഞ ചിരിയോടെ. മരണത്തിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് എത്താൻ കഴിഞ്ഞതിന്റെ ആനന്ദ കണ്ണീർ ആ മുഖങ്ങളിൽ ദൃശ്യമായി. പുറത്തേക്ക് എത്തിയ തൊഴിലാളികളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചേർത്തുപിടിച്ചു. തൊഴിലാളികളെ കണ്ട കുടുംബാംഗങ്ങളും സന്തോഷം പ്രകടിപ്പിച്ചു.
തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. പ്രത്യക്ഷത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഉത്സാഹത്തോടെയാണ് തൊഴിലാളികൾ പുറത്തേക്ക് എത്തിയത്. എല്ലാ തൊഴിലാളികൾക്കും വിദഗ്ദ്ധ വൈദ്യ പരിശോധനയും പ്രാഥമിക ചികിത്സയും നൽകുന്നുണ്ട്. നിരവധി പേരാണ് തൊഴിലാളികൾ പുറത്ത് എത്തുന്നത് കാണാനായി തുരങ്കത്തിന്റെ മുൻഭാഗത്തായി നിലപ്പിച്ചിരുന്നത്. തൊഴിലാളികളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയ് വിളിച്ചു കൊണ്ടാണ് സന്തോഷം പ്രകടിപ്പിച്ചത്.
Discussion about this post