ഗുവാഹട്ടി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന കൂറ്റൻ ടോട്ടൽ പടുത്തിയർത്തി. തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് ആണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
57 പന്തിൽ 13 ബൗണ്ടറികളും 7 സിക്സറുകളും ഉൾപ്പെടെ ഗെയ്ക്വാദ് 123 റൺസ് നേടി. ക്യാപ്ടൻ സൂര്യകുമാർ യാദവ് 39 റൺസെടുത്ത് പുറത്തായപ്പോൾ തിലക് വർമ 31 റൺസുമായി പുറാത്താകാതെ നിന്നു. ബെറൻഡോർഫ് ഒഴികെ മറ്റെല്ലാ ഓസീസ് ബൗളർമാരും സാമാന്യം നല്ല നിലയിൽ തല്ല് വാങ്ങി. മാക്സ്വെൽ ഒരോവറിൽ 30 റൺസ് വഴങ്ങി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് 3 വിക്കറ്റ് നഷ്ടമായി. 35 റൺസെടുത്ത ട്രവിസ് ഹെഡ്, 16 റൺസെടുത്ത ആരോൺ ഹാർഡി, 10 റൺസെടുത്ത ജോഷ് ഇംഗ്ലിസ് എന്നിവരാണ് പുറത്തായത്. 8 ഓവറുകൾ പിന്നിടുമ്പോൾ 86 റൺസാണ് ഓസീസ് നേടിയിരിക്കുന്നത്. 25 റൺസുമായി മാക്സ്വെല്ലും 3 റൺസുമായി സ്റ്റോയ്നിസുമാണ് ക്രീസിൽ.
പരമ്പരയിൽ നിലനിൽക്കണമെങ്കിൽ ഓസീസിന് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക്, ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
Discussion about this post