തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതലായി പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന് പറഞ്ഞു. പ്രവര്‍ത്തകര്‍ ജോലി ഉപേക്ഷിച്ചും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കണം. ജനങ്ങളെ വഞ്ചിക്കാന്‍ യുഡിഎഫും, എല്‍ഡിഎഫും ഒറ്റക്കെട്ടാണെന്നും കുമ്മനം പറഞ്ഞു.
ഇതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേരളയാത്ര നടത്താന്‍ ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനം. അടുത്തമാസം കാസര്‍ക്കോട് നിന്നും തിരുവനന്തപുരത്തേക്കാവും ജാഥ സംഘടിപ്പിക്കുക. ജനുവരി 20 ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 10 നു സമാപിക്കും. യാത്രയില്‍ ആരൊക്കെ പങ്കെടുക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. സംഘടനയിലേക്ക് പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് യോഗത്തിലെ തീരുമാനം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്താനും കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈ മാസം 17ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും കേരളത്തിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയായിരുന്നു. കുമ്മനം രാജശേഖരന് അധ്യക്ഷനായതിന് ശേഷം ബി.ജെ.പി നടത്തിയ ആദ്യത്തെ യോഗമായിരുന്നു.
Discussion about this post