ഡെറാഡൂൺ: പാറകളിൽ നിന്നുള്ള വെള്ളം കുടിച്ച് ആദ്യ ദിനങ്ങൾ തകർന്ന തുരങ്കത്തിനുള്ളിൽ തങ്ങളുടെ മുന്നോട്ട് നീക്കിയതിനെ കുറിച്ച് പങ്ക് വച്ച് 22 കാരനായ അനിൽ ബേഡിയ. എങ്ങനെ ഈ പരീക്ഷണം എങ്ങനെ എന്നതിനെക്കുറിച്ച് അദ്ദേഹം ഭയത്തോടെയാണ് ഓർക്കുന്നത്. നവംബർ 12ന് തുരങ്കം തകർന്നപ്പോൾ രക്ഷപ്പെടുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായി അനിൽ ബേഡിയ പറയുന്നു.
‘എന്നാൽ, 70 മണിക്കൂറുകൾക്ക് ശേഷം പുറത്ത് നിന്നുള്ള ശബ്ദം കേട്ടപ്പോൾ ഞങ്ങൾ വളരെ സന്തോഷവാന്മാരായി. രക്ഷാപ്രവർത്തകർ ഞങ്ങളുമായി സംസാരിക്കുകയും പാറകളിൽ നിന്ന് വെള്ളം കുടിക്കാൻ ഉപദേശിക്കുകയും ചെയ്തു. തുരങ്കത്തിനുള്ളിൽ പരസ്പരം ആശ്വാസം പകരുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. മുരി എന്ന് അറിയപ്പെടുന്ന പൊരി പോലുളള പഫ്ഡ് റൈസ് മാത്രമായിരുന്നു ഭക്ഷണം. പിന്നീട്, വെള്ളക്കുപ്പികളും പഴങ്ങളും ചൂടുള്ള ഭക്ഷണവും ലഭിച്ചു തുടങ്ങി. ഞങ്ങളുടെ രക്ഷയ്‌ക്കായി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു, ഒടുവിൽ അവരുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകി’- ആശുപത്രിയിൽ സുഖം പ്രപിച്ച് വരുന്ന ബേഡിയ പറഞ്ഞു.
തങ്ങളുടെ ജീവൻ രക്ഷിച്ചതിന് രക്ഷാപ്രവർത്തകരോടും സർക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചിക്കടുത്തുള്ള ഗ്രാമമായ ഖിരാബേഡയിലെ വീട്ടിലേക്ക് മടങ്ങാനുള്ള ആകാംക്ഷയിലാണ് താനെന്നും അവിടെ അമ്മയും മറ്റ് ബന്ധുക്കളും തന്നെ കാത്തിരിക്കുകയാണെന്നും ബേഡിയ പറഞ്ഞു. 41 തൊഴിലാളികളിൽ 15 പേരും ജാർഖണ്ഡിൽ നിന്നുള്ളവരാണ്. അവരെയെല്ലാം ജീവനോടെ കണ്ടതിൽ സന്തോഷമുണ്ടെന്നും 22 കാരൻ പറഞ്ഞു.
Discussion about this post