ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില മോശമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. രണ്ട് ആഴ്ചത്തേയ്ക്ക് കൂടി വിദഗ്ധ ചികിത്സ നൽകേണ്ടിവരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിജയകാന്തിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ എംഐഒടി ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്. നിലവിൽ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളാണ് അദ്ദേഹത്തിന് കലശലായി അനുവപ്പെടുന്നത് എന്നാണ് സൂചന. ഇതിനായുള്ള ചികിത്സയാണ് ഇപ്പോൾ നൽകിവരുന്നത്. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതിന് പിന്നാലെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാൽ 24 മണിക്കൂർ പിന്നിട്ടതോടെ വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു.
നിലവിൽ അദ്ദേഹം ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ടീം രൂപീകരിച്ചിട്ടുണ്ട്. അടുത്ത 14 ദിവസവും ഇവരാകും അദ്ദേഹത്തെ നിരീക്ഷിക്കുക. കടുത്ത ചുമയും തൊണ്ടവേദനയും താരത്തിന് അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.









Discussion about this post