തൃശ്ശൂർ : കൊലയും അക്രമവും ഒക്കെ ചെയ്താൽ സ്വർഗ്ഗത്തിൽ ഹൂറിമാർ ബിരിയാണി വിളമ്പിക്കൊടുക്കും എന്നെല്ലാം പഠിപ്പിക്കുന്നത് തെറ്റാണെന്ന് എം ടി വാസുദേവൻ നായർ. ഇത്തരത്തിൽ ആക്രമണങ്ങൾ നടത്താൻ ഒരു മതപണ്ഡിതനോ പ്രവാചകനോ ആവശ്യപ്പെടുന്നില്ലെന്നും എം ടി അഭിപ്രായപ്പെട്ടു. തൃശ്ശൂർ തെക്കേ മഠത്തിൽ വച്ച് ശങ്കരപദ്മം അവാർഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു എം ടി വാസുദേവൻ നായർ.
യഥാർത്ഥ മതപണ്ഡിതന്മാർ ആരുംതന്നെ കൊലപാതകം ആക്രമണമോ നടത്താൻ പറയില്ലെന്ന് എം ടി സൂചിപ്പിച്ചു. ഇത്തരക്കാരെ അകറ്റിനിർത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിയാണ് എം ടി വാസുദേവൻ നായർക്ക് ശങ്കരപദ്മം പുരസ്കാരം സമ്മാനിച്ചത്.
ഭാഷ പഠിക്കുന്നതിൽ സാഹിത്യത്തിന് വലിയ പങ്കുണ്ടെന്നും എം ടി വ്യക്തമാക്കി. സതീർത്ഥ്യൻ എന്ന വാക്കിന്റെ അർത്ഥം തനിക്ക് മനസ്സിലായത് തന്നെ കുചേലവൃത്തം പഠിച്ചപ്പോൾ ആണെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായ ഡോ. പി.എം. വാര്യയര്‍ പുരസ്കാര ദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എന്‍.പി. വിജയകൃഷ്ണന്‍, ഡോ. കെ. മുരളീധരന്‍, പൂര്‍ണിമ സുരേഷ്, വടക്കുമ്പാട് നാരായണന്‍, കുന്നം വിജയന്‍ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Discussion about this post