ഇന്ത്യയില്‍ ഫ്രീ ബേസിക്ക്സ് നടപ്പാക്കണോ വേണ്ടയോ എന്ന് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ടെലകോം അതോറിട്ടി ഓഫ് ഇന്ത്യ നീട്ടി നല്കി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇപ്പോള്‍ ജനുവരി ഏഴു വരെ നീട്ടി നല്‍കിയിരിക്കുന്നത്. സിഒഎഐ, എയുഎസ്പിഐ എന്നിവയുടെ അപേക്ഷയെ തുടര്‍ന്നാണ് ട്രായ്യുടെ നടപടി.
നെറ്റ് സമത്വത്തിന് വന്‍ഭീഷണിയാണ് ഫെയ്സ്ബുക്കിന്റെ ഫ്രീ ബേസിക്സ് എന്ന ആരോപണം ശക്തമാകുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ആശങ്കകളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് സമയം നല്‍കിയിരുന്നു.
രാജ്യത്ത് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്ന ഫ്രീ ബേസിക്സിന് പിന്തുണയാരാഞ്ഞ് വന്ക്യാമ്പയിനാണ് ഫേസ്ബുക്ക് നടത്തുന്നത്. ഫേസ്ബുക്ക് വഴിയും അല്ലാതെയും ക്യാമ്പയ്ന് നടക്കുന്നുണ്ട്. അതേ സമയം ആളുകളെ തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമായി പ്രതികരണമയയ്ക്കാന് ഫേസ്ബുക്ക് പ്രേരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
2014ല്‍ ആരംഭിച്ച ഇന്റര്‍നെറ്റ് ഓര്‍ഗിന്റെ ഭാഗമായുള്ള ഫ്രീ ബേസിക്സിന്റെ ഇന്ത്യയിലെ ടെലികോം പങ്കാളി റിലയന്‍സാണ് കമ്മ്യൂണിക്കേഷന്‍സ് ആണ്. ഫ്രീ ബേസിക്സിന്റെ പാക്കേജില്‍ 38 സൈറ്റുകളാണുള്ളത്. ഇത് വലിയ വിവേചനമാണെന്ന് നെറ്റ് സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നു.
റിലയന്സിനോടാണ് ഫ്രീ ബേസിക്സ് സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ട്രായ് കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും ട്രായ് അറിയിച്ചിരുന്നു.
നിര്‍ധന രാജ്യങ്ങളിലേയ്ക്കും സമൂഹങ്ങളിലേയ്ക്കും വിവരസാങ്കേതിക വിദ്യ എത്തിക്കുക എന്നതാണ് ഫ്രീ ബേസിക്സിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ് വിശദീകരിക്കുന്നു. ഇതിനായി 19 രാജ്യങ്ങളിലായി 12 ലധികം ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളുമായി ഫേ്സ്ബുക്ക് കൈകോര്‍ത്തിട്ടുണ്ട്.
Discussion about this post