പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജി സ്‌ക്വാഡ് എന്ന് പേരിട്ടിട്ടുള്ള ഈ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപനവേളയിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ഫൈറ്റ് ക്ലബ് എന്നാണ് ചിത്രത്തിന്റെ പേര്.
അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഉറിയടി’ വിജയ് കുമാറാണ് നായകൻ. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യ യാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഫൈറ്റ് ക്ലബ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ ജി സ്‌ക്വാഡിലൂടെ പ്രേക്ഷകരിലെത്തിക്കാനും ലോകേഷ് കനകരാജ് തുടക്കം കുറിക്കുകയാണ്. ഈ കൂട്ടായ്മയിലെ ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്. 2023 ഡിസംബറിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും.
സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്‌കുമാർ , ശശി, അബ്ബാസ് എ റഹ്മത്, ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ. പി ആർ ഓ : പ്രതീഷ് ശേഖർ.
Discussion about this post