തിരുവനന്തപുരം: സംസ്ഥനത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന വാർത്തകൾ രക്ഷിതാക്കളുടെ മനസ്സിൽ ആധി പടർത്തുന്നതിനിടെ, തലസ്ഥാനത്ത് മൂന്ന് കുട്ടികളെ കാണാതായി. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്തിയില്ല.
സംഭവത്തിൽ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂൾ വിദ്യാർഥികളാണ്. കുട്ടികൾ വീടുവിട്ട് പോയതായേക്കാമെന്നാണ് സൂചന. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
അതേസമയം കൊല്ലത്ത് നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാം ദിനവും പോലീസിന് പ്രതികളെ പിടിക്കാനായിട്ടില്ല. ആരാണ് പിന്നിലെന്നും, എന്താണ് ലക്ഷ്യമെന്നതും ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
കൊല്ലം ജില്ലയിലെ തന്നെ വാളകത്ത് കഴിഞ്ഞ ദിവസം ഏഴാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിരുന്നു. ഓമ്നി വാനിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്. എന്നാൽ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലും കുട്ടിയുടെ മനസ്സാന്നിദ്ധ്യവും ദുരന്തം ഒഴിവാക്കുകയായിരുന്നു.
Discussion about this post