വാഷിംഗ്ടൺ: വിവാദ നോബൽ സമ്മാന ജേതാവും മുന്‍ അമേരിക്കന്‍ സേറ്റ് സെക്രട്ടറിയുമായ ഹെൻറി കിസിന്‍ജര്‍ നൂറാം വയസിൽ അന്തരിച്ചു. കണക്റ്റിക്കട്ടിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നൂറ് വയസ് തികഞ്ഞതിന് ശേഷവും അദ്ദേഹം വൈറ്റ് ഹൗസിലെ മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നു. ഇത് കൂടാതെ നേതൃത്വ ശൈലികളെക്കുറിച്ചുള്ള ഒരു പുസ്തകവും ഈ കാലയളവിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
വിയയ്റ്റാനം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടി രൂപം നല്‍കുന്നവരില്‍ പ്രധാനിയായിരുന്നു ഹെന്റി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 1973ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്. 1970-കളിൽ, റിപ്പബ്ലിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സണിന്റെ കീഴിൽ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു കിസിന്‍ജര്‍, നിരവധി ആഗോള പരിപാടികളിൽ പ്രവർത്തിച്ചു. ചൈനയുമായി നയതന്ത്രകാര്യങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ, യുഎസ്-സോവിയറ്റ് ആയുധ ചർച്ചകൾ, ഇസ്രായേൽ, അറബ് എന്നീ അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി.
1974ല്‍ നിക്സണിന്റെ രാജിയോടെ യുഎസ് വിദേശനയത്തിന്റെ പ്രഥമ ശില്പിയെന്ന നിലയില്‍ കിസിന്‍ജറിന്റെ റോള്‍ കുറഞ്ഞെങ്കിലും പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ കീഴില്‍ നയതന്ത്രശില്‍പി എന്ന നിലയില്‍ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. തന്റെ ജീവിതകാലം മുഴുവൻ ശക്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ബുദ്ധിശക്തിക്കും വിപുലമായ അനുഭവപരിചയത്തിനും പലരും അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ടെങ്കിലും, കമ്മ്യൂണിസ്റ്റ് വിരുദ്ധ സ്വേച്ഛാധിപത്യത്തെ, – ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് സേച്ഛ്വാധിപത്യ ഭരണത്തിനെതിരെ നിലകൊണ്ടതിനാൽ യുദ്ധക്കുറ്റവാളിയായി മുദ്രകുത്തപ്പെടുകയും ചെയ്തിരുന്നു.
1923 ൽ ജർമ്മനിയിലെ ഫർത്തിൽ ജനിച്ച കിസിൻജറിന്റെ കുടുംബം യൂറോപ്യൻ ജൂതർക്കെതിരായ നാസി നടപടികളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
Discussion about this post