Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ക്ലൈമാക്‌സിലെ റേസര്‍ ദുല്‍ഖറല്ല; വെളിപ്പെടുത്തലുമായി അഞ്ജലി മേനോന്‍

by Brave India Desk
Nov 30, 2023, 04:16 pm IST
in Kerala, Cinema
Share on FacebookTweetWhatsAppTelegram

കൊച്ചി : മലയാളികളുടെ ആഘോഷമായി മാറിയ സിനിമയാണ് ബൈംഗ്ലൂര്‍ ഡെയ്‌സ്. യുവാക്കളെ ഹരം കൊള്ളിച്ച നിരവധി ബൈക്ക് റേസിംഗ് സീനുകളും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ ഏറ്റവും പ്രധാനമായ ക്ലൈമാക്‌സ് രംഗത്തില്‍ റേസര്‍ ആയി എത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാനല്ലെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സംവിധായിക അഞ്ജലി മേനോന്‍. ആ രംഗത്തിനായി ഷൂട്ട് ചെയ്തിരിക്കുന്നത് യഥാര്‍ത്ഥ സൂപ്പര്‍ ക്രോസ് റേസിംഗ് മത്സരമാണെന്ന് അഞ്ജലി വെളിപ്പെടുത്തി.

അങ്ങനെയൊരു റേസ് സെറ്റിട്ട് ചെയ്യാനുള്ള ബജറ്റ് ആ സമയത്ത് ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ പൂനെയില്‍ നടന്ന റേസിംഗ് മത്സരമാണ് ക്ലൈമാക്സില്‍ കാണിക്കുന്നതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ‘ബാംഗ്ലൂര്‍ ഡെയ്സിന്റെ ക്ലൈമാക്സില്‍ ചിത്രീകരിച്ചിരുന്ന വലിയൊരു റേസ് ഉണ്ട്. സത്യത്തില്‍ അങ്ങനെയൊരു റേസ് ചിത്രീകരിക്കാനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അങ്ങനെയാണ് ആ സമയത്ത് പൂനെയില്‍ ഇതുപോലൊരു സൂപ്പര്‍ക്രോസ് ടൂര്‍ണമെന്റ് നടക്കുന്നുണ്ടെന്ന കാര്യം ഞങ്ങള്‍ അറിയുന്നത്. വൈകിട്ട് ഏഴ് മണി മുതല്‍ പത്ത് മണി വരെയാണ് സൂപ്പര്‍ക്രോസ് റേസ് നടക്കുന്നത്. അന്നത്തെ ദേശീയ ചാംപ്യനായ അരവിന്ദ് കെപിയെ കണ്ട് ഞങ്ങള്‍ കാര്യം പറഞ്ഞു.

Stories you may like

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

അങ്ങനെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത അജു എന്ന കഥാപാത്രമായി അരവിന്ദിനെയാണ് റേസില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്. അങ്ങനെ അവിടെയെത്തി റേസ് ചിത്രീകരിക്കാനുള്ള തയാറെടുപ്പുകളൊക്കെ നടത്തി. നിര്‍ഭാഗ്യവശാല്‍ ആദ്യ റേസില്‍ അരവിന്ദ് പരാജയപ്പെട്ടു. എനിക്കും ആകെ വിഷമമായി. നമ്മുടെ ഹീറോയാണ് അയാള്‍. അദ്ദേഹം പരാജയപ്പെട്ടാല്‍ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. ആകെ രണ്ട് റേസ് ആണ് അരവിന്ദിനുണ്ടായിരുന്നത്, ആദ്യ റേസും അവസാന റേസും. ഞങ്ങളുടെ ക്യാമറാമാനും ആവേശത്തിലായിരുന്നു. മുഴുവന്‍ ഫോക്കസും അരവിന്ദിനു നേരെയായിരുന്നു.

ലാസ്റ്റ് റേസ് ആണ് പിന്നീട് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യവശാല്‍ ക്യാമറ ക്രൂ അത് കൃത്യമായി പ്ലാന്‍ ചെയ്തു. അങ്ങനെ ഭാഗ്യം കൊണ്ട് ഞങ്ങള്‍ ചിത്രീകരിച്ച ആ ലാസ്റ്റ് റേസില്‍ അരവിന്ദ് വിജയിച്ചു. അതേ കഥാപാത്രം തോല്‍ക്കുകയും ജയിക്കുകയും ചെയ്യുന്ന ഫൂട്ടേജ് അവിടെ നിന്നും ലഭിച്ചു. ഞങ്ങള്‍ അത് ഒരുമിച്ച് എഡിറ്റ് ചെയ്താണ് ചിത്രത്തില്‍ ഉപയോഗിച്ചത്. റേസിന്റെ തുടക്കം അജു പരാജയപ്പെടുന്നതായും പിന്നീട് അവന്‍ മത്സരത്തില്‍ തിരികെ വന്ന് അവസാനം വിജയിക്കുന്നതായും കാണിക്കാന്‍ സാധിച്ചു. സത്യത്തില്‍ അതൊരു വലിയ ഭാഗ്യമായി കാണുന്നു. ആ ക്ലൈമാക്സില്‍ കാണുന്നതെല്ലാം റിയല്‍ ലൈഫ് ഫൂട്ടേജ് ആണ്’ അഞ്ജലി മേനോന്‍ പറഞ്ഞു.

Tags: anjali menonbangalore days
Share1TweetSendShare

Latest stories from this section

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

“ബിനോയ് വിശ്വം ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാരെ പരിശോധിക്കട്ടെ, അവിടെ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കൂ”;എൽഡിഎഫിൽ പോര് മുറുകുന്നു!

Discussion about this post

Latest News

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പരിപാടിയിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ; പലസ്തീൻ പതാകകളുമായി മുദ്രാവാക്യങ്ങളും ബഹിഷ്കരണവും

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പരിപാടിയിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ; പലസ്തീൻ പതാകകളുമായി മുദ്രാവാക്യങ്ങളും ബഹിഷ്കരണവും

കളി ജയിക്കാൻ പലർക്കും കഴിഞ്ഞേക്കും, പക്ഷേ മനസ്സ് കീഴടക്കാൻ ചിലർക്കേ കഴിയൂ; ലോകകപ്പ് ഗാലറി തൂത്തുവാരി വീണ്ടും ജാപ്പനീസ് മാതൃക; തരംഗമായി വീഡിയോ

കളി ജയിക്കാൻ പലർക്കും കഴിഞ്ഞേക്കും, പക്ഷേ മനസ്സ് കീഴടക്കാൻ ചിലർക്കേ കഴിയൂ; ലോകകപ്പ് ഗാലറി തൂത്തുവാരി വീണ്ടും ജാപ്പനീസ് മാതൃക; തരംഗമായി വീഡിയോ

നെതന്യാഹു കടുത്ത ശാഠ്യക്കാരൻ; ഇറാൻ സമാധാനക്കരാർ ഇസ്രായേൽ ഏതാണ്ട് തകർത്തു; തുറന്നടിച്ച് ഡൊണാൾഡ് ട്രംപ്

നെതന്യാഹു കടുത്ത ശാഠ്യക്കാരൻ; ഇറാൻ സമാധാനക്കരാർ ഇസ്രായേൽ ഏതാണ്ട് തകർത്തു; തുറന്നടിച്ച് ഡൊണാൾഡ് ട്രംപ്

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലോവാക്യയിൽ ; ആചാരപരമായ ‘അപ്പവും ഉപ്പും’ നൽകി മോദിയെ സ്വീകരിച്ച് സ്ലോവാക്യ

ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലോവാക്യയിൽ ; ആചാരപരമായ ‘അപ്പവും ഉപ്പും’ നൽകി മോദിയെ സ്വീകരിച്ച് സ്ലോവാക്യ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

യുഎസ്-ഇറാൻ സമാധാന കരാർ യാഥാർത്ഥ്യത്തിലേക്ക് ; അമേരിക്കയ്ക്ക് മുൻപിൽ കടുത്ത നിബന്ധനകളുമായി ഇറാൻ

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies