തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനുള്ള നടപടികളുമായി റെയിൽവേ മുന്നോട്ട്. അടുത്ത വർഷത്തോടെ എറണാകുളം-തിരുവനന്തപുരം പാതയിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്തും.
വേഗത ഉറപ്പാക്കുന്നതിനായി 54 ചെറുവളവുകൾ നിവർത്തും. 40 സെൻറിമീറ്റർ മുതൽ ഒരുമീറ്റർവരെയുള്ള 54 ചെറുവളവുകളാണ് നിവർത്തുക.സിഗ്നലുകളുടെ നവീകരണത്തിലൂടെയും പാലങ്ങൾ ബലപ്പെടുത്തുന്നതിലൂടെയും വേഗത വർദ്ധിപ്പിക്കും. നിലവിൽ തിരുവനന്തപുരം – കായംകുളം, കായംകുളം – ആലപ്പുഴ – എറണാകുളം സൗത്ത്, എറണാകുളം സൗത്ത് – കോട്ടയം – കായംകുളം എന്നീ മൂന്നു സെക്ഷനുകളിലെ ചെറുവളവുകൾ നിവർത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഇപ്പോൾ എറണാകുളം – തീരുവനന്തപുരം റീച്ചിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ പോകുന്നത്. ഇത് ആദ്യഘട്ടത്തിൽ 110 കിലോമീറ്ററായും പിന്നീട് 130 ആയും ഉയർത്തും. 160 കി.മീ വേഗതയിൽ തിരുവന്തപുരം കാസർകോട് പാത തയ്യാറാക്കലാണ് റെയിൽവേ ലക്ഷ്യമിടുന്നത്
Discussion about this post