ദുബായ് : തൻ്റെ ദുബായ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മളമായ സ്വീകരണമൊരുക്കി ഇന്ത്യൻ പ്രവാസ സമൂഹം. സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടു കൂടിയാണ് യു എ ഇ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ദുബായിലെ ഇന്ത്യൻ പ്രവാസ സമൂഹം വരവേറ്റത്. പ്രധാനമന്ത്രിയെ വരവേൽക്കാൻ കൂടി ചേർന്ന ജനം മോദി, മോദി എന്ന് ഉരുവിടുകയും അബ് കെ ബാദ് മോദി സർക്കാർ, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
“ഞാൻ 20 വർഷമായി യുഎഇയിൽ താമസിക്കുന്നു, എന്നാൽ ഇന്ന്, എന്റെ സ്വന്തം ഒരാൾ ഈ രാജ്യത്തേക്ക് വന്നതുപോലെ തോന്നുന്നു,” യുഎഇയിൽ പ്രധാനമന്ത്രി മോദിയെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച പ്രവാസ സമൂഹത്തിൽ പെട്ട ഒരാൾ വ്യക്തമാക്കി. മോദിയുടെ കീഴിൽ ലോകമെമ്പാടും ഇന്ത്യക്ക് മഹത്വം കൂടി വരുന്നു, ഇന്ത്യയുടെ വജ്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അത് കൊണ്ട് തന്നെ അദ്ധേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല അവർ കൂട്ടി ചേർത്തു.
ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അവിസ്മരണീയമായ മുഹൂർത്തം ആണിതെന്നാണ് മറ്റൊരു പ്രവാസി വ്യക്തമാക്കിയത്. ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല അവർ മാധ്യമങ്ങളോട് പറഞ്ഞു
സി ഓ പി 28 എന്നറിയപ്പെടുന്ന ഇരുപത്തെട്ടാമത് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പങ്കെടുക്കുവാനാണ് പ്രധാനമന്ത്രി ദുബായിൽ എത്തിയത്. ഡിസംബർ 1 വെള്ളിയാഴ്ച ദുബായിൽ നടക്കുന്ന COP 28 യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇതിനു വേണ്ടി വ്യാഴാഴ്ച വൈകുന്നേരം തന്നെ അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് തിരിച്ചിരുന്നു . നവംബർ 30 ന് ആരംഭിച്ച വാർഷിക കാലാവസ്ഥാ ഉച്ചകോടി 2023 ഡിസംബർ 12 നാണ് സമാപിക്കുന്നത്, പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച വൈകുന്നേരം തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യാഴാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി തന്ത്ര പ്രധാനമായ മൂന്ന് ഹൈ ലെവൽ മീറ്റിങ്ങുകളിൽ കൂടി പങ്കെടുക്കും. ഇതിൽ ഒന്നിന്റെ സഹനേതൃത്വം വഹിക്കുന്നത് ഇന്ത്യയാണ്
ആഗോള താപനം ഉണ്ടാക്കുന്ന ഘടകങ്ങളെ അതിവേഗം ഇല്ലായ്മ ചെയ്യുവാനും ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്താനും ലോക രാജ്യങ്ങളോട് രാജ്യങ്ങളോട് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാ ഉച്ചകോടി ദുബായിൽ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. COP27 ന്റെ പ്രസിഡന്റ് ആയിരുന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് സമേഹ് ഷൗക്രി ഉച്ചകോടിയുടെ നേതൃസ്ഥാനം യുണൈറ്റഡ് അറബ് എമിറേറ്റുകൾക്ക് കൈമാറിയതോടു കൂടിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്
Discussion about this post