ലക്‌നൗ: ഉത്തർപ്രദേശിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു പൊതുപരിപാടിയിൽ പങ്കെടുക്കാനായി പോകുകയായിരുന്ന ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.
മഥുരയിലെ ദീൻ ദയാൽ കൗ സയൻസ് റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ആർഎസ്എസ് പ്രവർത്തകർ. ഇരു ചക്രവാഹനങ്ങളിൽ ആയിരുന്നു ഇവർ. ഇതിനിടെ പ്രവർത്തകരെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകരും അക്രമികളെ ശക്തമായി പ്രതിരോധിച്ചു. ഇതിനിടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പോലീസിനെ കണ്ട പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പ്രതികളെ അതിസാഹസികമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ രാത്രി മറ്റൊരു സംഘം ആർഎസ്എസ് പ്രവർത്തകർക്കെതിരെയും ആക്രമണം ഉണ്ടായി. രാത്രി പോസ്റ്റ് ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് ബസിൽ മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബസിന് നേർക്ക് അക്രമികൾ കല്ലെറിയുകയായിരുന്നു. ഇതോടെ ബസ് നിർത്തി പ്രവർത്തകർ പുറത്തേക്കിറങ്ങി. ഇവരെ വടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അക്രമികൾ മർദ്ദിക്കുകയായിരുന്നു.
Discussion about this post