ന്യൂഡല്‍ഹി:ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരി കുമാര്‍ . ഇസ്രായേലിന് വേണ്ടി ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിലാണ് നാവികസേനാംഗങ്ങളെ അറസ്റ്റ് ചെയ്തത്.
നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തുവരവെയാണ് എട്ട് ഇന്ത്യക്കാരും അറസ്റ്റിലായത്. ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ദോഹയില്‍ അറസ്റ്റിലായത്. ഇവര്‍ എട്ടുപേരും 20 വര്‍ഷത്തോളം ഇന്ത്യന്‍ നാവിക സേനയുടെ ഉയര്‍ന്ന പദവികളില്‍ സേവനം അനുഷ്ഠിച്ചവരാണ്.
‘അവരെ തിരികെ കൊണ്ടുവരുമെന്ന് ഉറപ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് .ഈ വിഷയത്തില്‍ സംസാരിച്ച നാവികസേനാ മേധാവി പറഞ്ഞു.
Discussion about this post