കൊല്ലം; ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ്‌നാട് തെങ്കാശി പുളിയറയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കസ്റ്റഡിയിലായത് . ഓരോ കുടുംബത്തിലുള്ളവരാണെന്നും ഭാര്യയും ഭർത്താവും മകനുമാണ് പിടിയിലായതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇവരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. ചാത്തന്നൂർ സ്വദേശികളാണ് ഇവർ.
കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികതർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് വിവരം. പിടിയിലായ പ്രതികൾ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നും സൂചനയുണ്ട്. രണ്ട് കാറുകളും സംഘത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഇരുട്ടിൽ തപ്പുകയായിരുന്നു പോലീസ്. സംഘത്തിൽ ഇനിയുമേറെ പേർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രതികളെ കസ്റ്റഡിയിലെടുക്കും മുൻപേ അന്വേഷണ സംഘം കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്.













Discussion about this post