നടനും അവതാരകനുമായ മിഥുൻ രമേഷിന് ബെൽസ് പാൾസി ബാധിച്ചത് വലിയ വാർത്തയായിരുന്നു. ഈശ്വരാനുഗ്രഹം കൊണ്ട് മിഥുൻ ചികിത്സകൾക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി തന്നെ ജീവിതത്തിലേക്ക് തിരികെ എത്തി. ഇപ്പോൾ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് മിഥുൻ രമേഷ്.
അസുഖബാധിതനായിരുന്ന സമയത്ത് മിഥുന്റെ ആരോഗ്യത്തിനായി ഭാര്യയും വ്ലോഗറും ആയ ലക്ഷ്മി മേനോൻ ഒരു വഴിപാട് നേർന്നിരുന്നു. തിരുപ്പതിയിൽ പോയി മൊട്ടയടിക്കാം എന്നായിരുന്നു ആ വഴിപാട്. ഇപ്പോൾ മിഥുൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയതോടെ തിരുപ്പതിയിൽ എത്തി വഴിപാട് നടത്തിയിരിക്കുകയാണ് ലക്ഷ്മി മേനോൻ.
ഇതിൽ കൂടുതൽ എന്താണ് വേണ്ടത് എന്ന് ചോദിച്ചുകൊണ്ടാണ് മിഥുൻ രമേഷ് ഈ വാർത്ത പങ്കുവെച്ചത്. ലക്ഷ്മിയുടെ ഈ അസാധാരണമായ സ്നേഹത്തിനും വിശ്വാസത്തിനും ത്യാഗത്തിനും നന്ദി അറിയിച്ചു കൊണ്ടാണ് മിഥുൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
Discussion about this post