ന്യൂഡൽഹി: സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് തുക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 10,000 ജൻ ഔഷധി കേന്ദ്രങ്ങളാണുള്ളത്. ഇത് 25,000 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
‘വിക്ഷിത് ഭാരത് സങ്കൽപ് യാത്ര’ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികളുടെ പ്രയോജനം സമയ ബന്ധിതമായി അതിന്റെ ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്ഷിത് ഭാരത് സങ്കൽപ് യാത്ര രാജ്യത്തുടനീളം നടത്തുന്നതെന്ന് ചടങ്ങിനിടെ മോദി വ്യക്തമാക്കി. ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ജാർഖണ്ഡിലെ ദിയോഘറിലെ എയിംസിൽ സ്ഥാപിച്ച 10,000-ാമത് ജൻ ഔഷധി കേന്ദ്രവും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
നമോ ആപ്പ് വഴിയുള്ള വികസനങ്ങൾ, ഡ്രോൺ നിരീക്ഷണങ്ങൾ, ആദിവാസി മേഖലകളിലെ സിക്കിൾ സെൽ അനീമിയയ്ക്കുള്ള പരിശോധന ക്യാമ്പുകൾ എന്നിവ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കൽപ് യാത്രയുടെ ഭാഗമായി എയിംസ് ദിയോഘറിൽ നടത്തിയ ആരോഗ്യ ക്യാമ്പിൽ, പിഎംഐവൈ കാർഡുകൾ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളുടെ വിതരണം നടത്തി.
Discussion about this post