മോസ്‌കോ: രാജ്യത്തെ സ്ത്രീകള്‍ക്ക് വിചിത്രനിര്‍ദ്ദേശം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യന്‍ സ്ത്രീകള്‍ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വലിയ കുടുംബങ്ങളെ സൃഷ്ടിക്കുക എന്നതാവണം ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റഷ്യയുടെ ജനനനിരക്ക് കുറഞ്ഞു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിര്‍ദ്ദേശം പറഞ്ഞത്. മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്യ്ത് സംസാരിക്കവേയാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മുടെ പല മുത്തശ്ശിമാര്‍ക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുള്ളവരും കുടുംബങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരുമായിരുന്നു. ഈ കാര്യം നിങ്ങള്‍ മറന്നുപോവരുത്.
വലിയ കുടുംബങ്ങള്‍ റഷ്യയിലെ എല്ലാ ജനങ്ങളുടെയും ജീവിതരീതിയായി മാറണം. കുടുംബം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, അത് ഒരു ആത്മീയ പ്രതിഭാസമാണ്, ധാര്‍മ്മികതയുടെ ഉറവിടമാണ്, ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണക്കുകള്‍ പ്രകാരം 1990 മുതല്‍ റഷ്യയുടെ ജനനനിരക്ക് കുറഞ്ഞു വരുകയണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്ത് 3,00,000-ലധികം മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ദി ഇന്‍ ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ ഒമ്പത് ലക്ഷത്തോളം ആളുകളാണ് രാജ്യം വിട്ടത്. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമവും സാമ്പത്തിക മാന്ദ്യവും റഷ്യയെ ബാധിക്കുന്നുണ്ട്.
Discussion about this post