ന്യൂഡൽഹി: തെറ്റായി വിവരങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾ പ്രവർത്തിക്കുന്നതായി യൂട്യൂബിന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. പ്രസി ഇൻഫർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് നടത്തിയതിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 9 ചാനലുകളെ കുറിച്ചാണ് യൂട്യൂബിന് മുന്നറിയിപ്പ് നൽകിയത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് കഴിഞ്ഞ ദിവസം ഒമ്പത് യൂട്യൂബ് ചാനലുകളിൽ നിന്നുള്ള നിരവധി വീഡിയോകൾ പരിശോധിച്ചു, ഇത് കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രാജ്യത്തെ പൊതു ക്രമസമാധാന നില എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. ബജ്റാൻ എഡ്യൂക്കേഷൻ, ഡെയ്ലി സ്റ്റഡി, ബിജെ ന്യൂസ്, സർക്കാർ യോജന ഒഫീഷ്യൽ എന്നീ ചാനലുകൾ ഉൾപ്പെടുന്ന ഈ ഒമ്പത് ചാനലുകൾക്ക് 83 ലക്ഷത്തിലധികം വരിക്കാരുണ്ട്.
കേന്ദ്രസർക്കാർ ഇവിഎമ്മുകൾ നിരോധിച്ചുവെന്നും പെട്രോൾ, എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കുമെന്നുമുള്ള തെറ്റായ അവകാശവാദങ്ങൾ,രാജ്യത്തുടനീളം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെന്നും ഇന്റർനെറ്റ് സേവനങ്ങൾ അടച്ചുപൂട്ടിയെന്നും ചില വീഡിയോകൾ അവകാശപ്പെട്ടു. ഇന്ത്യൻ ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്കെതിരെ നിയമനടപടികൾ ആരംഭിച്ചന്നെും ചാനലുകൾ പ്രചരണം നടത്തിയിരുന്നു.
തുടർന്ന് ഈ ചാനലുകളെ കുറിച്ച് യൂട്യൂബിന് മെയിൽ അയക്കുകയായിരുന്നു. കമ്പനി ഇത് വരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.













Discussion about this post