ചെന്നൈ; ചെന്നൈയിൽ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്ത്. കൊല്ലം തെന്മല സ്വദേശിയും നഴ്‌സിങ് വിദ്യാർത്ഥിയുമായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖിനെ ( 20 ) പോലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്ക് ശേഷം പ്രതിയായ ആഷിഖ് മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു. പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ പകമൂലമാണ് ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ചെന്നൈയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ആഷിഖ് ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പടുത്തിയത്. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ നാലുവർഷം മുൻപ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് പോക്സോ കേസിൽ ആഷിഖ് അറസ്റ്റിലായി. . മൂന്ന് മാസത്തോളം തടവ് ശിക്ഷ അനുഭവിച്ചു. പിന്നീട് ഫൗസിയ മൊഴി മാറ്റിയതോടെയാണ് ആഷിഖ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇവർ തമ്മിൽ പിന്നീട് വീണ്ടും അടുത്തു. വിവാഹത്തിന് തയ്യാറാണെന്ന് ആഷിഖ് അറിയിച്ചെങ്കിലും ഫൗസിയയുടെ കുടുംബം അതിന് തയ്യാറായില്ല. ഈ വൈരാഗ്യത്തിലാണ് കൊലപാടകം നടത്തിയതെന്നാണ് വിവരം.
അഞ്ച് വർഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കിയെന്ന് പറഞ്ഞാണ് കൊലയ്ക്ക് ശേഷം പ്രതി മൃതദേഹത്തിന്റെ ഫോട്ടോടെയുത്ത് പ്രചരിപ്പിച്ചത്. ഈ ചിത്രങ്ങൾ ഇയാൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ആക്കുകയും പെൺകുട്ടിയുടെ പിതാവിന് ഈ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
Discussion about this post