ഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തുടങ്ങിയ ഓണ്‍ൈലന്‍ ഷോപ്പിങ് വെബ്ൈസറ്റിനെതിരെ ഖാന്‍ മാര്‍ക്കറ്റ് ട്രഡേഴ്‌സ് അസോസിയേഷന്‍. വെബ്ൈസറ്റിന്റെ പേര് ‘ഖാന്‍മാര്‍ക്കറ്റ്’ എന്ന് ഉപയോഗിച്ചതിനെതിരെയാണ് ഇവര്‍ രംഗത്തുവന്നത്. ഇതിനെതിരെ കേസ് നല്‍കുമെന്നും അസോസിയേഷന്‍ അറിയിച്ചു.
അതേസമയം, ഈ കേസില്‍ ട്രേഡ്മാര്‍ക്ക് ലംഘനമൊന്നും നടന്നിട്ടില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ൈലന്‍ പോര്‍ട്ടലിന് ഖാന്‍ മാര്‍ക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നും 65 വര്‍ഷമായി അവര്‍ സമ്പാദിച്ച ഖ്യാതി നേടാന്‍ ഒരു ഓണ്‍ൈലൈന്‍ സൈറ്റിനുമാവില്ലെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് പ്രതികരിച്ചു.
ഖാന്‍ മാര്‍ക്കറ്റ് ഓണ്‍ൈലന്‍.കോം എന്ന ഷോപ്പിങ് പോര്‍ട്ടല്‍ സല്‍മാന്‍ ഖാന്റെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 27നാണ് തുടങ്ങിയത്. സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെങ്കിലും രജിസട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post