വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് അംഗത്വത്തിനുവേണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുന്ന ഇന്ത്യന്‍ വംശജന് രാജ കൃഷ്ണമൂര്‍ത്തിക്കുള്ള സാധ്യത വര്‍ധിച്ചു. നാന്‍സി വെലോസി ഉള്‍പ്പെടെ പ്രമുഖ സാമാജികര്‍ കഴിഞ്ഞ ദിവസം രാജയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. ഇതാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചതെന്ന് ഇലനോയിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ അറിയിച്ചു.
പൊതുസ്വകാര്യ മേഖലകളില്‍ സേവനം ചെയ്ത രാജയുടെ അനുഭവസമ്പത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജസ്വലത പകരുമെന്ന് വെലോസി അഭിപ്രായപ്പെട്ടു.
അഭിഭാഷകന്, വ്യവസായ സംരംഭകന് എന്നീ നിലകളിലും പ്രശസ്തനാണ് രാജ. ഡല്‍ഹിയില്‍ ജനിച്ച രാജ മൂന്നുമാസം മാത്രം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം 1973ല്‍ യു.എസിലേക്ക് കുടിയേറുകയായിരുന്നു.
Discussion about this post