റായ്പൂർ: ഛത്തീസ്ഗഡിൽ വൻ മുന്നേറ്റവുമായി ബിജെപി. 47 സീറ്റുകളിലാണ് നിലവിൽ പാർട്ടി മുന്നേറുന്നത്. ഇതോടെ ഛത്തീസ്ഗഡിൽ ബിജെപി ഭരണം ഏറെക്കുറേ ഉറപ്പിച്ചു.
90 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തുടക്കത്തിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നിന്നിരുന്നു എങ്കിലും പിന്നീടുള്ള മണിക്കൂറുകളിൽ ഫലം മാറി മറിയുകയായിരുന്നു. വ്യക്തമായ ലീഡ് നിലനിർത്തിയാണ് ബിജെപിയുടെ മുന്നേറ്റം.
നിലവിൽ 40 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 68 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്. എന്നാൽ ഇക്കുറി വിജയം കോൺഗ്രസിന് പ്രയാസകരമാകുമെന്നാണ് ആദ്യ ഫലസൂചകങ്ങൾ നൽകുന്ന സൂചന.
Discussion about this post