മധ്യപ്രദേശ്:മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപിക്കരിക്കുമെന്ന് ഗോവിന്ദ്പുരയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണ ഗൗര്‍ .ഞങ്ങളുടെ അടുത്ത ലക്ഷ്യം 2024 ലെ ലോക്‌സഭ 29 സീറ്റുകളിലും വിജയിക്കുക എന്നതാണ് . ഇത് ഞങ്ങള്‍ക്ക ചരിത്ര വിജയമായിരിക്കും എന്നും ബിജെപി സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിന്റെ 16 മത് മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ച ബാബുലാല്‍ ഗൗറിന്റെ മരുമകളാണ് കൃഷ്ണ ഗൗര്‍ . ഞങ്ങള്‍ എന്റെ അച്ഛന്റെ പാരമ്പര്യമാണ് പിന്തുടരുന്നത്. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ നെറ്റിയില്‍ തിലകം ചാര്‍ത്തിയാണ് പോവുന്നത്. ഞങ്ങളും അതേ പാരമ്പര്യം പിന്തുടരുന്നു. കൃഷ്ണ ഗൗര്‍ പറഞ്ഞു.
ഗോവിന്ദ്പുര സീറ്റില്‍ കോണ്‍ഗ്രസിന് സ്ഥാനമില്ല. പന്ത്രണ്ടാം തവണയും സംസ്ഥാനത്ത് താമര വിരിയുമെന്നും അവര്‍ വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മധ്യപ്രദേശില്‍ പുരോഗമിക്കുകയാണ്.
Discussion about this post