തിരുവനന്തപുരം : തെലങ്കാനയിൽ ഭരണ വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്ത സാഹചര്യത്തിൽ ബി ജെ പി യുമായി ചേർന്ന് പോവുക എന്നല്ലാതെ മറ്റ് സാദ്ധ്യതകൾ നിലവിലെ ഭരണകക്ഷിയായ ബി ആർ എസ്സിനില്ലെന്നും അത് ആത്യന്തികമായി ദക്ഷിണേന്ത്യയിൽ ബി ജെ പി ക്ക് ഗുണം ചെയ്യുമെന്നും വ്യക്തമാക്കി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ.
ഒന്നുമില്ലായ്മയിൽ നിന്നും കോൺഗ്രസ് തിരിച്ചു വരികയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .ഇപ്പോൾ ഉണ്ടായ റിസൾട്ടിനെ കോൺഗ്രസ് വിജയമായി കാണാനാകില്ല. മറിച്ച് ഭരണവിരുദ്ധ വികാരത്തെ മുതലെടുക്കുന്നതിൽ കോൺഗ്രസ് വിജയിച്ചു എന്ന് മാത്രമേ കരുതാൻ കഴിയുകയുള്ളൂ. ബി ജെ പി വളരെ പോസിറ്റീവ് ആയിട്ടാണ് തെലങ്കാനയിലെ സാഹചര്യത്തെ കാണുന്നത്. കർണാടകയ്ക്ക് സമാനമായി ശക്തരായ ഒരു സഖ്യ കക്ഷിയെയാണ് ബി ആർ എസ്സിലൂടെ ബി ജെ പി ക്ക് കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ ദക്ഷിണേന്ത്യ പിടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി എടുത്തിരിക്കുകയാണ് ബി ജെ പി എന്നും അദ്ദേഹം പറഞ്ഞു
ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കോൺഗ്രസിന് 70 സീറ്റും , ബി ആർ എസ്സിന് 35 സീറ്റും ബി ജെ പി ക്ക് 10 സീറ്റും ആണ് ലഭിക്കാൻ സാധ്യത കാണുന്നത്. ബി ആർ എസ് – ബി ജെ പി സഖ്യം രൂപപ്പെടുകയാണെങ്കിൽ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിലും തുടർന്നും ബി ജെ പി യുടെ ദക്ഷിണേന്ത്യയിലെ മുന്നേറ്റത്തെ ഇത് സഹായിക്കും.
കർണാടകയിൽ മുൻപ് ഭരണം കയ്യാളിയിരുന്ന ശക്തരായ ജെ ഡി എസ്സുമായാണ് ബി ജെ പി അടുത്ത കാലത്ത് സഖ്യമുണ്ടാക്കിയിട്ടുള്ളത്
Discussion about this post