മമ്മൂട്ടിയുടെ ബിലാൽ രണ്ടാം ഭാഗം കാത്തിരുന്ന പ്രേഷകർക്ക് ഇരട്ടി മധുരമായി ബിഗ്ബിയുടെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നു. ബിഗ് ബിഗ് 2 അല്ല, ബിഗ് ബി തന്നെയാണ് മലയാളക്കരയെ ത്രസിപ്പിക്കാൻ എത്തുന്നത്.
4കെ ദൃശ്യമികവോടെ ബിഗ് ബി വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. 2024ൽ ആകും ബിഗ് ബി ഫോർകെ വെർഷൻ തിയറ്ററിൽ എത്തുക. ഇതിന് ശേഷം എച്ച്ആര്‍ ഒടിടിയിലും സിനിമ റിലീസ് ചെയ്യും.
ഇത് മാസല്ല, മരണമാസാണെന്നാണ് ആരാധകരൊന്നടക്കം പറയുന്നത്. ബിലാലിനെ തീയറ്ററുകളിൽ മിസ് ആയവർക്കുള്ള വമ്പൻ ട്രീറ്റായിരിക്കും ഇത്. ബിഗ് ബിയുടെ രണ്ാടം ഭാഗം വരുന്നതിന മുന്നോടിയാണോ ഇതെന്നും ചർച്ചകളുണ്ട്. ബിലാലിനെ കാണാൻ തീയറ്ററുകൾ പൂരപ്പറമ്പാകുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
2017ൽ ബിഗ് ബി 2 ന്റെ പ്രഖ്യാപനം നടന്നെങ്കിലും പിന്നീട് ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും വന്നിരുന്നില്ല. ബിലാൽ വരണമെങ്കിൽ അമൽ നീരദ് വിചാരിക്കണമെന്നും സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മമ്മൂട്ടി അടുത്തിടെ മമ്മൂട്ടി പറഞ്ഞിരുന്നു.
Discussion about this post