ഹൈദരാബാദ്: ബിആർഎസ് പാർട്ടി നേതാക്കൾ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി. തെലങ്കാനയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ച പശ്ചാത്തലത്തിലാണ് രേണുകയുടെ പ്രതികരണം. ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ ബിആർഎസ് നേതാക്കൾ ബന്ധപ്പെട്ടിരുന്നോയെന്ന് മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞിരുന്നു. ഇതിനോട് ആയിരുന്നു രേണുകയുടെ പ്രതികരണം.
തീർച്ഛയായും, ബിആർഎസ് നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയം ഇങ്ങനെയാണ്. അവർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ അവർ നമ്മളെ കൊണ്ടുപോകും. ചിലപ്പോൾ അവർ നമ്മൾക്കൊപ്പം നിൽക്കുമെന്നും രേണുക കൂട്ടിച്ചേർത്തു.
വിജയം തങ്ങൾക്ക് തന്നെയാകും. അതിൽ യാതൊരുമാറ്റവുമില്ല. ബിആർഎസിന്റെ ഭരണത്തിൽ ആളുകൾ ദുരിതത്തിലാണ്. ജനങ്ങൾക്ക് മടുത്തു. ബിആർഎസിന് ഇക്കാര്യം മനസ്സിലായിക്കാണും. തെലങ്കാനയിൽ എഐഎംഐഎം നടത്തിയ അപകടകരമായ ഇടപെടലിനെക്കുറിച്ചും മനസ്സിലായിക്കാണും. ഈ മത്സരത്തിൽ എഐഎംഐഎം പരാജയപ്പെട്ടു. എന്താണ് പറ്റിയ തെറ്റ് എന്ന് ഇനിയെങ്കിലും അസദുദ്ദീൻ ഒവൈസി മനസിലാക്കണം എന്നും രേണുക പറഞ്ഞു.
Discussion about this post