ബംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ മൂന്ന് സംസ്ഥാനങ്ങളിലം ശക്തമായ ലീഡോടെ അധികാരം ഉറപ്പിച്ച ബിജെപിയ്ക്ക് അഭിനന്ദനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. സനാതന ധർമ്മത്തെ നിന്ദിച്ചാൽ അതിന്റെ അനന്തരഫലം ഉണ്ടാകുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും അദ്ഭുതകരമായ നേതൃത്വത്തിന്റെയും താഴെത്തട്ടിൽ പാർട്ടി കേഡർമാർ നടത്തിയ മഹത്തായ പ്രവർത്തനത്തിന്റെയും മറ്റൊരു സാക്ഷ്യമാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും താരം കൂട്ടിച്ചേർത്തു.
ഉദയ്‌നിധി സ്റ്റാലിന്റെ ‘ഉന്മൂലനം’ പരാമർശത്തെ തുടർന്നുണ്ടായ ‘ സനാതന ധർമ്മ ‘ തർക്കമാണ് കോൺഗ്രസിന്റെ പ്രകടനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു
Discussion about this post