ഇൻഡോർ: രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഹൃദയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി എംപി സാധ്വി പ്രജ്ഞ താക്കൂർ. മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് ശേഷം തന്റെ സന്തോഷം പങ്ക് വക്കുകയായിരുന്നു എംപി.
‘രാജ്യത്തിന്റെ മുഴുവൻ ജനങ്ങളുടെയും ഹൃദയങ്ങളിലാണ് പ്രധാനമന്ത്രി മോദിയുള്ളത്. മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹമുണ്ട്. ഈ രാജ്യത്ത് വികസനമുണ്ട്, സ്ത്രീകളോട് ബഹുമാനവും സുരക്ഷിതത്വവുമുണ്ട്. ബിജെപി സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. ആ പ്രവർത്തനങ്ങളാണ് ഇപ്പോൾ സംസാരിക്കുന്നത്. പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാരാണ് ഞങ്ങളുടേത്.
ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, അത് അങ്ങനെ തന്നെ തുടരും’- താക്കൂർ വ്യക്തമാക്കി.
മദ്ധ്യപ്രദേശിൽ ബിജെപി വൻ ഭൂരിക്ഷത്തോടെ മുന്നേറിയതോടെ പ്രവർത്തകർ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും തുടരുകയാണ്. വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിന്നും ജയമാണ് ബിജെപി സ്വന്തമാക്കിയത്. മദ്ധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു.
Discussion about this post