ന്യൂഡൽഹി: ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി യോട് ഏറ്റുവാങ്ങിയ ദയനീയ പരാജയങ്ങളിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി.
“മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ ജനവിധി ഞങ്ങൾ വിനയപൂർവ്വം അംഗീകരിക്കുന്നു – പ്രത്യയശാസ്ത്ര പോരാട്ടം തുടരും. അദ്ദേഹം സമൂഹ മാധ്യമം ആയ എക്‌സിൽ കുറിച്ചു.
ഭരണ വിരുദ്ധ തരംഗമുണ്ടായ തെലുങ്കാനയിൽ കോൺഗ്രസിന് ലഭിച്ച വിജയത്തിൽ ജനങ്ങളോട് നന്ദി പറയുവാനും അദ്ദേഹം മറന്നില്ല.തെലങ്കാനയിലെ ജനങ്ങളോട് ഞാൻ വളരെ നന്ദിയുള്ളവനാണ് – ഇത് ജനങ്ങളുടെ തെലങ്കാനയാക്കുമെന്ന വാഗ്ദാനം ഞങ്ങൾ തീർച്ചയായും നിറവേറ്റും. എല്ലാ പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദി,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഞങ്ങൾ പഴുതുകൾ വിശകലനം ചെയ്യും, എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ കാഴ്ചപ്പാടുകൾ വോട്ടർമാരെ മനസ്സിലാക്കിപ്പിക്കാൻ സാധിക്കാതിരുന്നത് എന്ന് വിജയിച്ചവരും പരാജയപെട്ടവരുമായ സ്ഥാനാർത്ഥികളുൾപ്പെടെ എല്ലാവരുമായും ഞങ്ങൾ ചർച്ച നടത്തും,കോൺഗ്രസിന്റെ അടിവേരറുത്ത, 2024 ലെ അവരുടെ ലോക്‌സഭാ മോഹങ്ങളേ തല്ലി കെടുത്തിയ വൻ വിജയത്തിന് രാഹുൽ ഗാന്ധി ബിജെപിയെ അഭിനന്ദിച്ചു. പൊതുജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുവാൻ ബി ജെ പി ക്ക് കഴിയട്ടെ എന്ന് ആശംസിക്കാനും രാഹുൽ ഗാന്ധി മറന്നില്ല
Discussion about this post