മലപ്പുറം: മസ്‌കറ്റിൽ നിന്ന് കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ള ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 10 ലക്ഷം രൂപയിലേറെ വിലമതിക്കും.












