കൊല്ലം; അച്ചൻകോവിൽ കോട്ടുവാസലിൽ സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും കാട്ടിൽ അകപ്പെട്ടു. കൊല്ലം ക്ലാപ്പന ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് കാട്ടിൽ അകപ്പെട്ടത്. തൂവൽമല കാട്ടിനകത്തും പരിസരത്തും പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളിൽ നിന്നും സംഘം പഠനയാത്രയുടെ ഭാഗമായി പ്രദേശത്ത് എത്തിയത്. ട്രെക്കിങ്ങിന് പോയ സംഘം കനത്ത മഴയിൽ കാട്ടിൽ കുടുങ്ങുകയായിരുന്നു. ഇവർക്ക് ട്രെക്കിംഗിന് വനംവകുപ്പിന്റെ അനുമതിയില്ലെന്നാണ് വിവരം.













Discussion about this post