ഐസ്വാൾ: എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് പോലെ മിസോറാമിൽ വൻ മുന്നേറ്റമുണ്ടാക്കി സോറം പീപ്പിൾസ് മൂവ്മെന്റ്. ഏറ്റവും ഒടുവിൽ ഫലം പുറത്ത് വന്നപ്പോൾ ആകെയുള്ള 40 സീറ്റുകളിൽ 15 ൽ സെഡ് എം പി വിജയിച്ചിട്ടുണ്ട്. 12 ഇടങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. കേവലഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി ഏതാനും സീറ്റുകൾ മാത്രമേ വേണ്ടൂ എന്ന നിലയിൽ സെഡ് പി എമ്മിന്റെ വിജയം സുനിശ്ചിതമായിട്ടുണ്ട്.
2 സീറ്റുകൾ വിജയിച്ചു കൊണ്ട് ബി ജെ പി നേട്ടമുണ്ടാക്കിയപ്പോൾ കഴിഞ്ഞ തവണ 5 സീറ്റുകൾ ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബഹുദൂരം പിന്നിലേക്ക് പോയിരിക്കുകയാണ്. നിലവിൽ ഒരു സീറ്റിലും കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നില്ല എന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വിവരം
Discussion about this post