കൊല്ലം : കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ പ്രതികളെ പിടികൂടിയിട്ടും ദുരൂഹതകൾ അവശേഷിക്കുന്നതായി ആരോപണമുയർന്നതിനെ തുടർന്നാണ് ഇപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിന് ആയിരിക്കും അന്വേഷണ ചുമതല ഉള്ളത്.
ഡിഐജി ആർ നിശാന്തിനി ആണ് ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനായുള്ള തീരുമാനം എടുത്തത്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് റൂറൽ ഡിവൈഎസ്പി ആയിട്ടുള്ള എം എം ജോസ് ആയിരിക്കും കേസ് അന്വേഷിക്കുന്നത്. കെ സ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
നേരത്തെ ഈ കേസ് അന്വേഷിച്ച പൂയപ്പള്ളി സിഐ ഉൾപ്പെടെയുള്ള 13 പേരാണ് പുതുതായി കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് സംഘത്തിലുള്ളത്. നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്യുകയായിരിക്കും ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക ദൗത്യം എന്നാണ് ലഭിക്കുന്ന സൂചന. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി നാളെയായിരിക്കും പോലീസ് അപേക്ഷ നൽകുന്നത്.
Discussion about this post