ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കാൻ വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം മരവിപ്പിച്ച് സർക്കാർ. വിജ്ഞാപനത്തിനെതിരെ സി.പി.എമ്മും എം.എം. മണിയും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ നടപടി. ചിന്നക്കനാൽ റിസർവുമായി ബന്ധപ്പെട്ട തുടർനടപടികൾ മരവിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നതായും കാര്യങ്ങൾ വിശദമായി വിലയിരുത്തിയതായും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.












