കോഴിക്കോട്; തട്ടുകടയിൽനിന്ന് വാങ്ങിയ ജീരക സോഡയിൽ ചത്ത എലിയെ കണ്ടത്തി. കോഴിക്കോട് മുക്കത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. മുക്കം മുത്തേരി സ്വദേശി വിനായകൻ മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്ന് വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സോഡ കുടിച്ച യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടി.
സോഡ കുടിക്കവേ രുചിവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ കുപ്പി പരിശോധിച്ചപ്പോഴാണ് എലി ചത്തത് കണ്ടത്.ആരോഗ്യവകുപ്പിലും മുക്കം പോലീസിലും പരാതി നൽകി.
സോഡ പൊട്ടിച്ചുനൽകിയെങ്കിലും എലി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് കടയുടമ പറയുന്നത്. യുവാവ് പറഞ്ഞപ്പോഴാണ് സംഭവം ശ്രദ്ധിച്ചത്.












