താനെ: മഹാരാഷ്ട്രയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി. താനെ ജില്ലയിലെ ടിറ്റ്വാലയിലാണ് ദാരുണമായ സംഭവം. അലിമാനി അന്‍സാരി 35 ആണ് മരിച്ചത്. വീട്ടുവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ മയൂദ്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം) പ്രകാരം കേസെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ദമ്പതിമാര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളെ ചൊല്ലി പതിവായി വഴക്കിടാറുണ്ടായിരുന്നു. മയൂദ്ദിന് ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയവും ഉണ്ടായിരുന്നു.തിങ്കളാഴ്ച പ്രതി മദ്യം കഴിച്ച് വഴക്കുണ്ടാവുകയും പിന്നീട് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം മുംബൈയില്‍ താമസിക്കുന്ന ഭാര്യയുടെ സഹോദരന്റെ ഫോണില്‍ കൊലപ്പെടുത്തിയതായി പ്രതി സന്ദേശം അയച്ചു. യുവതിയുടെ സഹോദരന്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post