ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഇൻഡി സഖ്യത്തിന്റെ ഭാവി അവതാളത്തിലായി. സഖ്യകക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ഇൻഡി സഖ്യത്തിന്റെ നാളെ നടക്കാനിരുന്ന യോഗം മാറ്റി. സഖ്യത്തിൻറെ നേതൃസ്ഥാനം മമതക്ക് നൽകണമെന്ന് തൃണമൂൽ നേതാക്കൾ സൂചിപ്പിച്ചു. ചില പ്രമുഖ നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ എന്നിവരാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
രണ്ട് സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് സഖ്യത്തിന്റെ നേതൃസ്ഥാനം കൈയ്യാളുന്നതിലാണ് സഖ്യകക്ഷികൾക്ക് എതിർപ്പുള്ളത്.
സഖ്യത്തിൻറെ നേതൃസ്ഥാനം മമതക്ക് നൽകണമെന്ന് തൃണമൂൽ നേതാക്കൾ സൂചിപ്പിച്ചു. പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ളയാളാണ് നിതീഷ് കുമാറെന്ന് ബിഹാറിലെ മുതിർ നേതാവും മന്ത്രിയുമായമദൻ സാഹ്നി പറഞ്ഞതും ചർച്ചയാകുന്നുണ്ട്.
Discussion about this post