ജയ്പുർ : രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അശോക് ഗെലോട്ടിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ. നേരത്തെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗെലോട്ട് സർക്കാരിനെതിരെ വിമതനീക്കം നടന്നിരുന്ന കാലഘട്ടത്തിൽ കോൺഗ്രസ് സർക്കാർ ഫോൺ ചേർത്താൽ അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നതായാണ് ഈ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.
സച്ചിൻ പൈലറ്റിന്റെ ഫോൺ ചോർത്തുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നതായി മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 2020 ജൂണിൽ സച്ചിൻ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടിനെതിരെ വിമതനീക്കം നടത്തിയിരുന്നു. ഈ സംഭവം രാജസ്ഥാനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് തന്നെ കാരണമായിരുന്നു. പിന്നീട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് രാജസ്ഥാൻ കോൺഗ്രസിലെ സ്ഥിതിഗതികൾ ശാന്തമായത്.
ഈ സമയത്ത് സച്ചിൻ പൈലറ്റിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചിരുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയ ലോകേഷ് ശർമ വെളിപ്പെടുത്തിയിരിക്കുന്നത്. പൈലറ്റിനെയും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളെയും അവരുടെ മീറ്റിംഗുകളും ഗെലോട്ട് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഈ നിരീക്ഷണം മൂലമാണ് കുറച്ചുപേരെയെങ്കിലും തിരികെ കൊണ്ടുവരാൻ കോൺഗ്രസ് സർക്കാരിന് സാധിച്ചത് എന്നും ലോകേഷ് ശർമ വ്യക്തമാക്കി.
Discussion about this post