ആഗോളതലത്തില്‍ ബാങ്കിംഗ് ഖേലയിലെ മികച്ച ബാങ്കുകൾക്ക് നൽകുന്ന ‘ബാങ്ക് ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ് പ്രഖ്യാപിച്ചു. ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കാണ്. ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്കാണിതെന്ന അഭിമാനവും ഇതോടൊപ്പമുണ്ട്. എറണാകുളം ജില്ലയിലെ ആലുവ ആസ്ഥാനമായാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും മികവ് തെളിയിക്കുകയും നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയും ചെയ്തതിനാണ് ഫെഡറൽ ഫെഡറൽ ബാങ്ക് ഈ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 1200 ഓളം ശാഖകളാണ് ഫെഡറൽ ബാങ്കിനുള്ളത്. ഇതിന് പുറമെ 1900ലധികം എടിഎം/സിഡിഎമ്മുകളുടെയും സേവനം ബാങ്ക് ഉറപ്പാക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 1.6 കോടിയിലധികം ഉപയോക്താക്കളാണ് ഫെഡറൽ ബാങ്കിനുള്ളത്. എല്ലാ ശാഖകളും കമ്പ്യൂട്ടര്‍വത്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കുകളില്‍ ഒന്നുകൂടിയാണ് ഫെഡറൽ ബാങ്ക്.
ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ ബില്‍ പേയ്മെന്റ്, ഓണ്‍ലൈന്‍ ഫീസ് ശേഖരണം, ഡിപ്പോസിറ്ററി സേവനങ്ങള്‍, ക്യാഷ് മാനേജ്മെന്റ് സേവനങ്ങള്‍, മര്‍ച്ചന്റ് ബാങ്കിംഗ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ബാങ്ക് തന്റെ ഉപയോക്താക്കൾക്ക് ഏറ്റവും വേഗതയിൽ ഉറപ്പാക്കുന്നു.
Discussion about this post