പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വളരെ ആഘോഷമായി ആണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. ഇപ്പോൾ തീ പാറുന്ന ഡയലോഗിലൂടെ സിനിമയുടെ ടീസറും പുറത്ത് വന്നിരിക്കുകയാണ്. വരാനിരിക്കുന്നത് വലിയ ദൃശ്യ വിസ്മയമായിരിക്കുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. ‘മലൈക്കോട്ടൈ വാലിബന്റെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്, അതിന്റെ ഒരു കാഴ്ച ഈ ടീസറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും’- മോഹൻ ലാൽ ടീസറിനെ കുറിച്ച് പറഞ്ഞു. മോഹൻ ലാലിന്റെ പുതിയ അവതാരമായിരിക്കും മലൈക്കോട്ടൈ വാലിബൻ.
ലിജോ ജോസ് പല്ലിശ്ശേരിയോടൊപ്പം മോഹൻ ലാൽ ഒരുമിക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ ആസ്വാദകർക്ക് നൽകുന്നത്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള യൂഡ്ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. പിഎസ് റഫീഖ് ആണ് ‘മലൈക്കോട്ടൈ വാലിബ’ന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- മധു നീലകണ്ഠന്‍ സംഗീതം- പ്രശാന്ത് പിള്ള. ‘മലൈക്കോട്ടൈ വാലിബന്‍’ 2024 ജനുവരി 25ന് തിയേറ്ററുകളിലെത്തും.
Discussion about this post