ഭോപ്പാൽ: യഥാർത്ഥ ജനസേവകനെന്ന് വീണ്ടും തെളിയിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. യുവതികളുടെ കാൽ കഴുകി വന്ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു സംഭവം. മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഉജ്ജ്വല വിജയം നേടി അധികാരം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ലാദ്‌ലി ബെഹിന എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചല പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ രണ്ട് യുവതികളുടെ കാൽ കഴുകിയാണ് അദ്ദേഹം വന്ദിച്ചത്.
നിരവധി വനിതകൾ പരിപാടിയിൽ പങ്കെടുക്കാൻ പരിപാടിയിൽ എത്തിയിരുന്നു. ഇവരോടും മുഖ്യമന്ത്രി വാക്കാൽ ആദരവ് പ്രകടമാക്കി. കാൽകഴുകി വന്ദിച്ച അദ്ദേഹം യുവതികളിൽ നിന്നും അനുഗ്രഹവും വാങ്ങി.
അതേസമയം യുവതികളുടെ കാൽ കഴുകി വന്ദിച്ച അദ്ദേഹത്തിന് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സ്ത്രീകൾക്ക് വാക്കിൽ മാത്രം ബഹുമാനം നൽകുന്നവർക്കുള്ള പാഠമാണ് ഇതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. യഥാർത്ഥ ജനസേവകനാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും തെളിയിച്ചെന്നും അഭിപ്രായം ഉയരുന്നുണ്ട്.
#WATCH | Madhya Pradesh CM Shivraj Singh Chouhan washes the feet of women during a public meeting in Chhindwara pic.twitter.com/gMMiaKI6s2
— ANI (@ANI) December 6, 2023
Discussion about this post