എറണാകുളം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. പുതിയ ആർച്ച് ബിഷപ്പിനെ തീരുമാനിച്ചിട്ടില്ല. ജനുവരിയിൽ ആകും ഇതുമായി ബന്ധപ്പെട്ട തീരുമാനം. അതുവരെ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനാണ് താത്കാലിക ചുമതല.
രാജിയ്ക്കായി മാർപാപ്പ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. 2011 മുതൽ സഭയുടെ ആർച്ച് ബിഷപ്പായി തുടരുകയാണ് ആലഞ്ചേരി.
രാജിവച്ച് സ്ഥാനം ഒഴിയാൻ നേരത്തെ തന്നെ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ സിനഡ് ഇതിന് അംഗീകാരം നൽകാതെ ഇരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം രാജിയുമായി മാർപാപ്പയെ സമീപിച്ചത്. സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു.













Discussion about this post