കാസർകോട്: പ്രായപൂർത്തിയാകാത്ത മദ്രസാ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യപകൻ അറസ്റ്റിൽ. കുമ്പള സ്വദേശി അബ്ദുൾ ഹമീദി (44) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലായിരുന്നു നടപടി.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ എത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് വിവരം അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കുമ്പള പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമുള്ള കേസുകൾ ആണ് ചുമത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം അബ്ദുൾ ഹമീദിയെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തെ റിമാൻഡിലാണ് ഇയാൾ.
Discussion about this post